ad
Deshabhimani

രുചിപകരാൻ 
വാഴയൂർ മഞ്ഞളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 12:31 AM | 0 min read

മലപ്പുറം
രുചികരമായ ആഹാരത്തിന്‌ മായമില്ലാത്ത നിറവും ഗുണവും പകരാൻ വാഴയൂർ മഞ്ഞളും വിപണിയിലേക്ക്‌. കുടുംബശ്രീയുടെയും കൃഷിവകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി വാഴയൂർ പഞ്ചായത്തിൽ പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ ‘വാഴയൂർ ഗോൾഡ്’ മഞ്ഞൾപൊടി യൂണിറ്റിന് തുടക്കമായി. മായംചേർക്കാത്ത ശുദ്ധമായ മഞ്ഞൾപൊടി ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെഎൽജി അംഗങ്ങളും കുടുംബശ്രീ സംരംഭകരും ചേർന്ന് യൂണിറ്റ്‌ ആരംഭിച്ചത്. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ബി സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. വാഴയൂർ സിഡിഎസ് ചെയർപേഴ്സൺ കെ ബീന അധ്യക്ഷയായി. ബ്ലോക്ക് എഡിഎ ടി പി സെയ്ഫുന്നീസ, ഡിപിഎം പി എം മനുഷൂബ, ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ്‌ കോരുക്കുട്ടി, ചേലേമ്പ്ര സിഡിഎസ് ചെയർപേഴ്സൺ മിനി എന്നിവർ സംസാരിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ബേബി കമലം നന്ദി പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home