ad
Deshabhimani

ചിയ്യാനൂരിൽ വീട്ടമ്മയെ ആക്രമിച്ച് നാലര പവൻ കവർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2024, 12:57 AM | 0 min read

 
ചങ്ങരംകുളം
വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് നാലര പവൻ കവർന്നു. തടയാൻ ശ്രമിച്ച മകനും പരിക്കേറ്റു. ചിയ്യാനൂർ സ്വദേശി വട്ടപ്പറമ്പിൽ മണിയുടെ ഭാര്യ പ്രമീള (44), മകൻ മിഥുൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളി രാത്രി 8.40ഓടെയാണ് സംഭവം. 
മാസ്ക് ധരിച്ച് രണ്ടുപേർ നാലരപവന്റെ മാല പിടിച്ചുവലിക്കാൻ ശ്രമിച്ചു. ബഹളംകേട്ട് മകൻ മിഥുനെത്തി തടയാൻ ശ്രമിച്ചെങ്കിലും അമ്മയേയും മകനെയും ആക്രമിച്ചു. ഇതിനിടെ പ്രമീളയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ടു.  പരിക്കേറ്റ അമ്മയേയും മകനെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമീളയുടെ ഭർത്താവ് മണി ചങ്ങരംകുളം പൊലീസിൽ പരാതി നൽകി.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home