ad
Deshabhimani

ക്ഷേത്രപ്രവേശന വിളംബരം ഇന്ന് വിപുലമായ പരിപാടികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2018, 05:25 PM | 0 min read

 

 കൽപ്പറ്റ
 ക്ഷേത്രപ്രവേശന വിളംബരം 82ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ ശനിയാഴ‌്ച വിപുലമായ പരിപാടികൾ നടക്കും. രാവിലെ പത്തിന‌് കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡിൽ നടക്കുന്ന ചരിത്ര പ്രദർശനം സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.  കൽപ്പറ്റ നഗരസഭ അധ്യക്ഷ സനിത ജഗദീഷ്, വൈസ് ചെയർമാൻ ആർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. പകൽ 11 ന് എസ‌് കെഎംജെ ഓഡിറ്റോറിയത്തിൽ ഹയർസെക്കൻഡറി വിദ്യാർഥകൾക്ക് ഉപന്യാസവും ഹൈസ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരവും നടക്കും. പകൽ മൂന്നിന് വാദ്യമേളങ്ങൾ, നിശ‌്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ നഗരസഭ പരിസരത്തു നിന്നും ആരംഭിച്ച് കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിക്കുന്ന വിധത്തിൽ വിളംബര ഘോഷയാത്രയും നടക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.  പൊതുസമ്മേളനം സി കെ ശശീന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ കെ പി  രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തും. പി കെ കാളൻ സ്മാരക ഗോത്രകലാപഠന ഗവേഷണകേന്ദ്രം ഗദ്ദികയും എമിലി നാടൻ കലാപഠന കേന്ദ്രത്തിലെ രമേശ് എമിലിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും അരങ്ങേറും. 
 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home