ad
Deshabhimani

കേരള ബാങ്ക് വായ്‌പാമേളയിൽ 
4.88 കോടി കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 02:57 AM | 0 min read

കോഴിക്കോട്
സംസ്ഥാന സഹകരണ ബാങ്ക് കോഴിക്കോട് സിപിസിയുടെയും കോഴിക്കോട് ഏരിയയിലെ ശാഖകളും ചേർന്ന്‌ സംഘടിപ്പിച്ച വായ്പാമേളയിൽ 36 സംരംഭകർ ഉൾപ്പെടെ 84 പേർക്ക്‌ 4.88 കോടി രൂപ വായ്പ വിതരണംചെയ്തു.റീജണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന വായ്പാമേള കേരള ബാങ്ക് റീജണൽ ജനറൽ മാനേജർ എം പി ഷിബു ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർ എം എസ്‌ ദീപ അധ്യക്ഷയായി. വ്യവസായ വകുപ്പ് പ്രോജക്ട് ഓഫീസർ എൻ ശ്രീജിത്ത്, ഗായത്രി എന്നിവർ സംസാരിച്ചു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ എൽ പി ബിനു സ്വാഗതവും ഏരിയാ മാനേജർ ജയപ്രകാശ് നന്ദിയും പറഞ്ഞു. എംഎസ്‌എംഇ വായ്പ, വ്യാപാരികൾക്കായുള്ള വ്യാപാർ മിത്ര, വ്യാപാർ മിത്ര പ്ലസ്, വിദ്യാഭ്യാസം, വാഹനം, കുടുംബശ്രീ, എസ്‌എച്ച്‌ജി, ജെഎൽജി വായ്പകളാണ്‌ വിതരണംചെയ്‌തത്‌.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home