ad
Deshabhimani

മീനച്ചിലിൽ 166 പരാതികൾക്ക് 
ഉടനടി പരിഹാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 12:27 AM | 0 min read

 പാലാ

മീനച്ചിൽ താലൂക്കിലെ "കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിൽ 166 പരാതികളിൽ ഉടനടി പരിഹാരം. 
    അദാലത്തിന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെട്ട് മുൻപ് ഓൺലൈനായി ലഭിച്ച 76 പരാതികളിൽ 72 എണ്ണത്തിനും പരിഹാരമായി. അദാലത്ത് ദിവസം ലഭിച്ച 259 പരാതികളില 94 എണ്ണത്തിന് ഉടനടി പരിഹാരം കാണാനായി. 
   മറ്റു പരാതികളിൽ 15 ദിവസത്തിനകം നടപടി സ്വീകരിച്ച് അപേക്ഷകരെ അറിയിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആകെ 335 അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചത്. 
 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home