ad
Deshabhimani

കവചം സൈറൺ 
ഇന്ന് മുഴങ്ങും; 
പരിഭ്രാന്തി വേണ്ട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 12:36 AM | 0 min read

കോട്ടയം
ചൊവ്വാഴ്ച ജില്ലയിലെ അഞ്ചുകേന്ദ്രങ്ങളിൽ സൈറൺ മുഴങ്ങും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ‘കവചം'(കേരള വാണിങ് ക്രൈസിസ് ആൻഡ് ഹസാർഡ് മാനേജ്‌മെന്റ് സിസ്റ്റം) എന്ന പേരിൽ നടപ്പാക്കുന്ന ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വാഴ്ച ജില്ലയിലെ അഞ്ചുകേന്ദ്രങ്ങളിൽ നടത്തും. ട്രയൽ റണ്ണിൽ പരിഭ്രാന്തരാകേണ്ടെന്ന്‌ ജില്ലാ ഭരണകേന്ദ്രം അറിയിച്ചു.
സൈറൺ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ട്രയൽ റൺ സമയവും കോട്ടയം താലൂക്ക് ഓഫീസ്: പകൽ 12.10, നാട്ടകം ജിവിഎച്ച്എസ് സ്‌കൂൾ: പകൽ 12.15, പൂഞ്ഞാർ കോളേജ് ഓഫ് എൻജിനീയറിങ് പകൽ 12.20, അടുക്കം ജിഎച്ച്എസ്എസ് പകൽ 12.25, പാലാ മഹാത്മാ ഗാന്ധി ജിഎച്ച്എസ് സ്‌കൂൾ: പകൽ 12.30.
 
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home