ad
Deshabhimani

ഹെൽത്ത് സെന്ററിനായി 
ഭൂമിനൽകി ദമ്പതികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 12:24 AM | 0 min read

വൈക്കം
 ദമ്പതികളായ വിജി ജോർജ്, ലിനി വിജി എന്നിവർ ചേർന്ന് ഉദയനാപുരം പഞ്ചായത്തിൽ ഇരുമ്പുഴിക്കര വടക്കേമുറി ഹെൽത്ത് സെന്റർ ആരംഭിക്കാൻ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകി.സെന്ററിലേക്ക്‌  വഴിക്കായി വേറെയും സ്ഥലം ഇവർ വിട്ടുനൽകി. വാർഡിലെ ജനങ്ങളുടെ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് പഞ്ചായത്തംഗം ജിനു ബാബുവിന്റെ  അഭ്യർഥനയെ തുടർന്നാണ് സ്ഥലം വിട്ടുനൽകിയത്. 
സെന്റർ നിർമിക്കാൻ 55 ലക്ഷം അനുവദിച്ചെങ്കിലും സ്ഥലം ലഭിക്കാത്തതിനെ തുടർന്ന്‌ നിർമാണം വൈകുകയായിരുന്നു.സ്ഥലത്തിന്റെ ആധാരം മാവേലിക്കര വി ജെ കോട്ടേജിൽ താമസക്കാരായ വിജി ജോർജും ഭാര്യ ലിനി വിജിയും പഞ്ചായത്ത് പ്രസിഡന്റ് പി കെ ആനന്ദവല്ലിക്ക് കൈമാറി.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home