ad
Deshabhimani

പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 11:13 PM | 0 min read

അമ്പലപ്പുഴ
കരൂരിൽ കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതി ജയചന്ദ്രനെ വ്യാഴാഴ്‌ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സംഭവശേഷം അറസ്റ്റിലായി കൊല്ലം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ജയചന്ദ്രനെ കസ്റ്റഡിയിൽ കിട്ടാൻ അമ്പലപ്പുഴ പൊലീസ് അപേക്ഷ നൽകിയിരുന്നു. കരുനാഗപ്പള്ളി പൊലീസ് തുടരന്വേഷണം അമ്പലപ്പുഴ പൊലീസിന് കൈമാറിയ സാഹചര്യത്തിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അമ്പലപ്പുഴ കോടതിയിൽ സമർപ്പിച്ചു. കൂടുതൽ തെളിവെടുക്കുന്നതിനാണ് പ്രതിയെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങുക. കസ്റ്റഡി അപേക്ഷ വ്യാഴാഴ്ച കോടതിയിൽ സമർപ്പിക്കും.
 കൊല നടത്താൻ ഉപയോഗിച്ച വെട്ടുകത്തി മാത്രമാണ് പൊലീസ് ഇതുവരെ കണ്ടെത്തിയത്. കൃത്യം നടന്നപ്പോൾ പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, കരുനാഗപ്പള്ളിയിൽനിന്ന് ജയചന്ദ്രനൊപ്പം വന്നപ്പോൾ വിജയലക്ഷ്മി കൈയി ൽ കരുതിയ ബാഗ്, കിറ്റ്, വസ്ത്രങ്ങൾ, കൊല നടത്തിയശേഷം വിജയലക്ഷ്മിയെ വലിച്ചിഴച്ച്‌ സമീപത്തെ പുരയിടത്തിൽ എത്തിച്ചതായി പറയുന്ന കയർ എന്നിവ ഇനിയും കണ്ടെത്താനുണ്ട്. പ്രധാനമായും ഇവ കണ്ടെത്താനാണ്‌  പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത്‌. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വിജയലക്ഷ്മിയെ കഴിഞ്ഞ 17നാണ് ജയചന്ദ്രൻ ഇയാളുടെ കരൂരിലെ വീട്ടിൽ കൊലപ്പെടുത്തിയത്.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home