ad
Deshabhimani

പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ വഴിപാടിന് ക്യൂആർ കോഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 10:55 PM | 0 min read

കൊട്ടാരക്കര 
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ വഴിപാട് രസീതുകൾക്ക് പണമടയ്ക്കാനുള്ള ക്യൂആർ കോഡ് സംവിധാനമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അംഗം ജി സുന്ദരേശൻ ഉദ്ഘാടനംചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ വിനായക എസ് അജിത്കുമാർ അധ്യക്ഷനായി. ദേവസ്വം അസിസ്റ്റന്റ് കമീഷണർ സൈനുരാജ്, ദേവസ്വം സബ്ഗ്രൂപ് ഓഫീസർ വിനോദ് കുമാർ, മേൽശാന്തി സുബ്രഹ്മണ്യൻതിരുമേനി, ധനലക്ഷ്മി ബാങ്ക് മാനേജർ കെ ജി വിനോദ്, അസിസ്റ്റന്റ് മാനേജർ പ്രവീൺ ജി നായർ, ഉപദേശക സമിതി വൈസ് പ്രസിഡന്റ്‌ രാജേഷ് ബാബു, ഗണപതിക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ വി അനിൽകുമാർ, വൈസ് പ്രസിഡന്റ്‌ ഷണ്മുഖൻആചാരി എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home