അച്ചൻകോവിൽ സ്‌കൂളിൽ 
ടോയ്‌ലറ്റ്‌ ബ്ലോക്ക്‌ തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 11:02 PM | 0 min read

പുനലൂർ
അച്ചൻകോവിൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച രണ്ട് ആധുനിക ടോയ്‌ലറ്റ് കോംപ്ലക്സുകൾ ക്ഷേമ സ്ഥിരംസമിതി ചെയർമാൻ അനിൽ കല്ലേലിഭാഗം ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ–- ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ അനിൽകുമാർ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ്‌ പി പ്രശാന്ത് സ്വാഗതം പറഞ്ഞു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഓമന മുരളി, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ്‌ സുജാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ സാനു ധർമരാജ്, സീമ സന്തോഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ബി എൽ ജ്യോതി നന്ദി പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home