ചെെന്നെ സൂപ്പർഫാസ്‌റ്റിന്റെ നീലേശ്വരം സ്‌റ്റോപ്പ് തുടരും

നീലേശ്വരം
മംഗളൂരു ‐ ചെന്നൈ സൂപ്പർ ഫാസ്‌റ്റ് നീലേശ്വരത്ത് സ്റ്റോപ്പ് തുടരും.
ഇക്കാര്യം റെയിൽവേ മന്ത്രാലയം പി കരുണാകരൻ എംപിയെ അറിയിച്ചു. എംപിയുടെ ഇടപെടലിനെ തുടർന്ന് ആറു മാസത്തേക്ക് സ്റ്റോപ്പ് അനുവദിച്ചിരുന്നു.
കൂടുതൽ ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുന്ന വിഷയം റെയിൽവേയുടെ പരിഗണനയിലുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് പി കരുണാകരൻ എംപി, നഗരസഭ ചെയർമാൻ പ്രൊഫ.കെ പി ജയരാജൻ എന്നിവർ ജനറൽ മാനേജരുമായി നേരത്തെ ചർച്ച നടത്തിയിരുന്നു.










0 comments