ad
Deshabhimani

ജില്ലാ സമ്മേളനം:‌ സംഘാടകസമിതി ഓഫീസ് തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 10:32 PM | 0 min read

 കാഞ്ഞങ്ങാട്‌ 

ഫെബ്രുവരി 5, 6, 7 തീയതികളിൽ കാഞ്ഞങ്ങാട്ട്‌ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. കോട്ടച്ചേരി കല്ലട്ര കോംപ്ലക്സിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. 
ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി അപ്പുക്കുട്ടൻ, പി ബേബി, നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത എന്നിവർ സംബന്ധിച്ചു. എരിയാസെക്രട്ടറി കെ രാജ്‌മോഹനൻ സ്വാഗതം പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home