ad
Deshabhimani

ജില്ലാ സ്‌കൂൾ കലോത്സവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 10:31 PM | 0 min read

 ഉദിനൂർ

ജില്ലാ സ്‌കൂൾ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ 229 പോയിന്റ്‌ നേടി ഹൊസ്‌ദുർഗ്‌  ഉപജില്ലയും ബേക്കൽ ഉപജില്ലയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. 226 പോയിന്റ്‌ നേടി ചെറുവത്തൂർ രണ്ടും 220 പോയിന്റ്‌ നേടി കാസർകോട്  മൂന്നും സ്ഥാനത്തും തുടരുന്നു. 
സ്കൂളുകളിൽ 58 പോയിന്റ്‌ നേടി കാഞ്ഞങ്ങാട്‌ ദുർഗ ഹയർ സെക്കൻഡറി സ്‌കൂളാണ്‌ ഒന്നാം സ്ഥാനത്ത്‌. ഉദുമ  ജിഎച്ച്‌എസ്‌എസ്‌ (48) രണ്ടും  ഉദിനൂർ ജിഎച്ച്‌എസ്‌എസ്‌ (41) മൂന്നും സ്ഥാനത്ത്‌ തുടരുന്നു. 
ഇന്ന്‌ 12 വേദികളിലായി മത്സരങ്ങൾ അരങ്ങേറും. ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം, സംസ്‌കൃത നാടകം, മോണോ ആക്ട്‌, മിമിക്രി എന്നിവ വിവിധ വേദികളിലായി അരങ്ങേറും.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home