സംഘാടകസമിതിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 10:08 PM | 0 min read

ചീമേനി 
ചീമേനി രക്തസാക്ഷികളുടെ സ്മരണക്കായി ചീമേനിയിൽ നിർമിച്ച രക്തസാക്ഷി സ്മൃതി മണ്ഡപവും രക്തസാക്ഷി മന്ദിരവും ഡിസംബർ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. 
സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ജനാർദനൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സുധാകരൻ, സി ജെ സജിത്ത്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കയനി കുഞ്ഞിക്കണ്ണൻ, കെ ശകുന്തള,എം കെ നളിനാക്ഷൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി മാധവൻ മണിയറ സ്വാഗതം പറഞ്ഞു. 
ഭാരവാഹികൾ: പി ജനാർദനൻ (ചെയർമാൻ), കയനി കുഞ്ഞിക്കണ്ണൻ (കൺവീനർ).
 

 



deshabhimani section

Related News

View More
0 comments
Sort by

Home