ad
Deshabhimani

ഇവർ ഇനി സ്വപ്‍‍നവീടിൻ തണലിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 12:51 AM | 0 min read

കൂത്തുപറമ്പ്
ഡിവൈഎഫ്ഐ നിർമിച്ച്‌ നൽകിയ സ്വപ്‌നവീടിന്റെ താക്കോൽ കൈമാറി.  കൂത്തുപറമ്പ് സൗത്ത് മേഖലാകമ്മിറ്റി നിർധന കുടുംബത്തിന് നിർമിച്ച്‌ നൽകിയ സ്വപ്നവീടിന്റെ താക്കോൽ സ്ഥാപിത ദിനത്തിലാണ്‌  കൈമാറിയത്‌. പൂക്കോട് ചമ്പളോൻ വാസു റോഡിലെ പരേതനായ മണപ്പാട്ടി പ്രേമന്റെ കുടുംബത്തിനാണ്  വീട് നിർമിച്ച്‌ നൽകിയത്‌.  പ്രദേശത്തെ യുവജനങ്ങളുടെ കൂട്ടായ്മയിലാണ് വീടുപണി പൂർത്തീകരിച്ചത്. താക്കോൽ ദാനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവഹിച്ചു.  കൗൺസിലർ പി ശ്രീലത അധ്യക്ഷയായി. 
  ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്സൽ, ബ്ലോക്ക്‌ സെക്രട്ടറി വി ഷിജിത്ത്,  പ്രസിഡന്റ്‌ ടി മിഥുൻ,  ടി സി ഷൈൻ,  ടി അമൽജിത്ത് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home