ad
Deshabhimani

സിപിഐ എം ശാന്തൻപാറ ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 04:11 AM | 0 min read

ശാന്തൻപാറ
വിവിധ കേന്ദ്രങ്ങളിൽനിന്നും ഗംഭീരവരവേൽപ്പോടെ ആരംഭിച്ച ജാഥകൾ സമ്മേളനവേദിയിൽ സംഗമിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ പതാക ഉയർത്തി. ശനി രാവിലെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. വെള്ളി രാവിലെ വിവിധ കേന്ദ്രങ്ങളിൽനിന്നാണ് ജാഥകൾ ആരംഭിച്ചത്. എൻ ആർ ജയൻ ക്യാപ്റ്റനായ ദീപശിഖ റാലി രക്തസാക്ഷി കെ കാമരാജ് സ്മാരകത്തിൽ എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജിമ്മി ജോർജ് ക്യാപ്റ്റനായ കൊടിമര ജാഥ വി എൻ ജോസഫ് സ്മാരകത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം ഷൈലജ സുരേന്ദ്രനും കെ കെ സജികുമാർ ക്യാപ്റ്റനായ കപ്പിയും കയറും ജാഥ പാറത്തോട് എം ചന്ദ്രമോഹൻ, പി പൊൻറാം എന്നിവരുടെ സ്മാരകത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി എൻ മോഹനനും വി എക് സ്  ആൽബിൻ ക്യാപ്റ്റനായ പതാക ജാഥ വി കെ തങ്കപ്പൻ സ്മാരകത്തിൽ ജില്ലാ കമ്മിറ്റിഅംഗം വി വി ഷാജിയും ഉദ്ഘാടനം ചെയ്തു. 
വെള്ളി വൈകിട്ട് ആറിന് ശാന്തൻപാറ പൊതുസമ്മേളനനഗറിൽ ജാഥകൾ സംഗമിച്ചതോടെ സമ്മേളനനഗരി ആവേശത്തിലായി. ഏരിയ സമ്മേളനത്തിൽ 12 ലോക്കൽ കമ്മിറ്റികളിൽനിന്നും 150 പ്രതിനിധികൾ പങ്കെടുക്കും. 
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home