ad
Deshabhimani

കൃഷിയിടത്തിലെ വിജയാഹ്ലാദം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 04:09 AM | 0 min read

 അയർക്കുന്നം

നടീൽ മുതൽ വിളവെടുപ്പുവരെ കൃഷിയിടത്തിൽ എന്തിനും ഏതിനും വിജയനുണ്ട്‌. കിടങ്ങൂർ കോതക്കുന്നേൽ കെ കെ വിജയന്‌ കൃഷി തന്നെയാണ്‌ ജീവിതം. മുന്നിട്ടിറങ്ങിയാൽ കൃഷി എന്നും ലാഭകരമെന്ന്‌ ഇദ്ദേഹം തന്റെ അനുഭവത്തിൽകൂടി തെളിയിച്ചു കഴിഞ്ഞു.
  40 വർഷമായി കൃഷി ചെയ്യുന്ന വിജയന്റെ കൃഷിയിടത്തിൽ വിവിധ തരത്തിലുള്ള കാർഷിക വിളകളുണ്ട്‌. നെല്ലും കപ്പയും പച്ചക്കറികളുമാണ്‌ വിജയന്റെ കൃഷിയിടത്തിലെ പ്രധാനകൃഷി. പാവൽ, പടവലം, മുളക് തുടങ്ങി വിവിധ ഇനം പച്ചക്കറികൾ വിജയന്റെ കൃഷിയിടത്തിൽ മികച്ച വിളവ്‌ നൽകുന്നു. പാട്ടത്തിനെടുത്ത 15 ഏക്കറിൽ നെല്ലും കപ്പയും കുടുംബസ്വത്തായ നാല്‌ ഏക്കറിൽ പച്ചക്കറികളും വിളയിക്കുന്നു.   പഞ്ചായത്തിലെ നല്ല കർഷകനെന്ന ബഹുമതി നിരവധി തവണ വിജയനെ തേടിയെത്തി. കൃഷിഭവന്റെ നല്ല രീതിയിലുള്ള സഹായവും ഇദ്ദേഹത്തിന് ലഭിക്കുന്നു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും അവർ നടത്തുന്ന കൃഷികൾക്ക് മേൽനോട്ടത്തിന്‌ വിജയനെ വിളിക്കാറുണ്ട്. പ്രധാനമായും നെൽകൃഷിക്കാണ് ഇദ്ദേഹത്തിന്റെ സഹായം ആവശ്യപ്പെടാറുള്ളത്. നടീൽ മുതൽ വിളവെടുപ്പ് വരെ വിജയന്റെ സഹായം അവർക്ക് ലഭിക്കും. വിജയന്റെ കൃഷി രീതികൾക്ക്‌ എല്ലാവിധ പിന്തുണയും നൽകി ഭാര്യ ഉഷാ വിജയനും ഒപ്പമുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home