മുളയരി കേക്കും കുക്കീസുമായി വയനാട്ടിലെ സംരംഭകർ

മുളയരി കേക്കും കുക്കീസും വ്യത്യസ്തവിഭവങ്ങളുമായി വയനാട്ടിലെ കർഷകസംരംഭകരും ബാംബൂ ഫെസ്റ്റിലുണ്ട്. മുണ്ടക്കൈ ദുരന്തത്തിനുശേഷം കാർഷികമേഖലയിലുണ്ടായ പ്രതിസന്ധികളെ മറികടന്നാണ് തൃക്കൈപ്പറ്റ ഗ്രാമത്തിൽനിന്ന് ഏഴുപേരുടെ കൂട്ടായ്മ എത്തിയിരിക്കുന്നത്. 50 ഓളം കർഷകരിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് കുക്കീസും കേക്കും ഉണ്ടാക്കുന്നത്.
കാന്താരി, ഇഞ്ചി, കുരുമുളക്, കറിവേപ്പില, ചക്ക, നാളികേരം എന്നിവ ഉപയോഗിച്ച് മൈദയോ രാസവസ്തുക്കളോ ചേർക്കാതെയാണ് ഇവ ഉണ്ടാക്കുന്നതെന്ന് കാർഷിക കൂട്ടായ്മയായ ബാസ അഗ്രോ ഫുഡ് പ്രോഡക്ടിന്റെ ഭാരവാഹികൾ പറയുന്നു. നൗബീസ് എന്ന ബ്രാൻഡിലാണ് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നത്. രണ്ടാംദിവസത്തിലേക്ക് കടക്കുമ്പോൾ മറൈൻഡ്രൈവിലെ ബാംബൂ ഫെസ്റ്റ് കാണാൻ നിരവധിപേരാണെത്തുന്നത്. രാവിലെ 10.30 മുതൽ രാത്രി 8.30 വരെ മേള കാണാം. പ്രവേശനം സൗജന്യമാണ്. 12ന് സമാപിക്കും.










0 comments