ad
Deshabhimani

മാലിന്യമുക്തം നവകേരളം ; കുഴുപ്പിള്ളി പഞ്ചായത്ത് പദയാത്ര സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 02:09 AM | 0 min read


വൈപ്പിൻ
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുഴുപ്പിള്ളി പഞ്ചായത്ത് പദയാത്ര സംഘടിപ്പിച്ചു. കാരുണ്യം ക്ഷേമസമിതി പരിസരത്തുനിന്ന്‌ ആരംഭിച്ച പദയാത്ര ജില്ലാപഞ്ചായത്ത്‌ അംഗം എം ബി ഷൈനി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലൂടെയും കടന്നുപോയ പദയാത്രയ്ക്ക് പ്രസിഡന്റ് കെ എസ് നിബിൻ നേതൃത്വം നൽകി. വൈസ് ക്യാപ്റ്റനായി വൈസ് പ്രസിഡന്റ് സിനി ജയ്സൺ, മാനേജരായി സ്ഥിരംസമിതി അധ്യക്ഷൻ എം എം പ്രമുഖൻ എന്നിവരും കൂടാതെ എല്ലാ അംഗങ്ങളും പദയാത്രയിൽ അണിചേർന്നു.

എം പി രാധാകൃഷ്ണൻ, ഷൈബി ഗോപാലകൃഷ്ണൻ, കെ എസ് ദിനരാജ്, പി ജി അനിരുദ്ധൻ, പി എസ് പ്രകാശൻ, എം കെ ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home