ad
Deshabhimani

നഗരസഭ ആരോഗ്യ വിഭാഗം സര്‍ക്കിള്‍ 
ഓഫീസിൽ യൂത്ത്‌ കോൺഗ്രസ്‌ അക്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 02:14 AM | 0 min read

ആലപ്പുഴ
നഗരസഭ ആരോഗ്യവിഭാഗം സര്‍ക്കിള്‍ ഓഫീസിൽ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ അതിക്രമിച്ചുകയറി. കഴിഞ്ഞദിവസം റോഡ് കൈയേറി കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസമാകുന്ന തരത്തില്‍ മീന്‍വല കുടഞ്ഞ് കച്ചവടം ചെയ്‌തത് ചോദ്യംചെയ്‌ത ഉദ്യോഗസ്ഥര്‍ക്കെതിരെ തട്ടിക്കയറിയതിനെത്തുടര്‍ന്ന്  ത്രാസ് പിടിച്ചെടുത്തതിന്റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നഗരചത്വരത്തിലെ സര്‍ക്കിള്‍ ഓഫീസില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയത്‌. 
നഗരത്തിന്റെ പല പ്രദേശങ്ങളിലും മീന്‍ വലകുടഞ്ഞ്‌ കച്ചവടം നടത്തുന്നതിനെതിരെ നിരവധി പരാതികൾ വന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.  
ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ദേഹത്തും  ലാപ്ടോപ്പിലും ഫയലിലും മീൻ വലിച്ചെറിയുകയും ചെയ്‌ത യൂത്ത് കോണ്‍ഗ്രസ് സമരരീതി പ്രാകൃതമാണെന്ന്‌ നഗരസഭാധ്യക്ഷ കെ കെ ജയമ്മ പറഞ്ഞു. ഓഫീസിൽ അതിക്രമിച്ചു കയറിയതിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home