ad
Deshabhimani

മാവേലിക്കര ഉപജില്ലാ കലോത്സവം 28 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 12:19 AM | 0 min read

ചാരുംമൂട്
മാവേലിക്കര ഉപജില്ലാ സ്‌കൂൾ കലോത്സവം 28 മുതൽ നവംബർ ഒന്നുവരെ നൂറനാട് പടനിലം എച്ച്എസ്എസിൽ നടക്കും. 111 സ്‌കൂളിൽനിന്നായി നാലായിരത്തിൽപ്പരം കുട്ടികൾ പങ്കെടുക്കും. പടനിലം എച്ച്എസ്എസ്, പടനിലം എൽപിഎസ്, പടനിലം പരബ്രഹ്മക്ഷേത്രാങ്കണം എന്നിവിടങ്ങളിലായി എട്ട്‌ വേദികളിലാകും കലാമേളയെന്ന്‌ എഇഒ ഭാമിനി ദാസ് പറഞ്ഞു. എം എസ് അരുൺകുമാർ എംഎൽഎ കലോത്സവം ഉദ്ഘാടനംചെയ്യും. 
 സ്വാഗതസംഘം ജനറൽ കൺവീനർ എസ് ചിത്ര, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജെ റെജി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി പി സോണി, കൺവീനർ കെ രാജേഷ്‌കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home