ക്രിക്കറ്റ് ടീമിന് എസ്എഫ്ഐ ജഴ്സി വിതരണംചെയ്‍തു

ചാരുംമൂട്
പടനിലം എച്ച്എസ്എസിലെ ക്രിക്കറ്റ് ടീമിന് എസ്എഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ ജഴ്സി വിതരണം ചെയ്തു. ചാരുംമൂട് ഏരിയ സെക്രട്ടറി എസ് നിയാസ് ടീം ക്യാപ്റ്റൻ അഖിലിന് ജഴ്സി നൽകി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ് മഹേഷ്, അരുൺ അശോകൻ,
അർജുൻ, അദ്വൈത, ഹാരിൻ, അഭിജിത്ത്, അഭിരാമി എന്നിവർ പങ്കെടുത്തു. കായികതാരങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് എസ്എഫ്ഐ ഭാരവാഹികൾ പറഞ്ഞു.









0 comments