ചിങ്ങനിലാവ് ഒരുക്കി

ചേർത്തല
ഓൾ ഇന്ത്യ എൽഐസി ഏജന്റ്‌സ് ഫെഡറേഷൻ ചേർത്തല മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ഓണാഘോഷം "ചിങ്ങനിലാവ് 2024' നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനംചെയ്‌തു. എൻ ഉഷ അധ്യക്ഷയായി.
എൽഐസി ചീഫ് മാനേജർ എസ് ശ്രീകുമാർ അംഗങ്ങളെ അനുമോദിച്ചു. ഡിവിഷൻ പ്രസിഡന്റ് കെ വി ചന്ദ്രബാബു, മേഖലാ പ്രസിഡന്റ് ജി സുമംഗല, പി അനിൽകുമാർ, കെ എസ് സലിൽകുമാർ, വൈസ് പ്രസിഡന്റ് മോളി വർഗീസ്, ഡി അനിൽ, എൻ എസ് രേണുക, ബി ഗീതമ്മ എന്നിവർ സംസാരിച്ചു.









0 comments