ad
Deshabhimani

ഡിവൈഎഫ്‌ഐ 2 ലക്ഷം കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 12:36 AM | 0 min read

മാവേലിക്കര
ഡിവൈഎഫ്‌ഐ റീബിൽഡ്‌ വയനാട്‌ കാമ്പയിനിലേക്ക്‌ തെക്കേക്കര കിഴക്ക് മേഖലാ കമ്മിറ്റി 1,03,050 രൂപയും മാവേലിക്കര ടൗൺ തെക്ക് മേഖലാ കമ്മിറ്റി 1,02,222 രൂപയും സമാഹരിച്ചു. ആക്രിപെറുക്കിയും പായസം വിറ്റും ബൈക്കും സ്വർണവും ബൾബും ലോഷനും വിറ്റും പ്രവർത്തകരുടെ വിഹിതം ശേഖരിച്ചുമാണ് തുക സമാഹരിച്ചത്. 
ടൗൺതെക്ക് മേഖലാ കമ്മിറ്റിയുടെ വിഹിതം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എം എസ് അരുൺകുമാറും തെക്കേക്കര കിഴക്കിന്റേത് ജില്ലാ പ്രസിഡന്റ് കെ സുരേഷ്‌കുമാറും ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി വിഷ്‌ണു ഗോപിനാഥ്, ട്രഷറർ സെൻ സോമൻ, ലിജോ വർഗീസ്, ഗോകുൽ കൃഷ്‌ണൻ, നന്ദകുമാർ, ആൽവിൻ, അരുൺകുമാർ, ശ്രീസാഗർ, അനീഷ്‌കുമാർ, കെ അനീഷ്, സുബിൻ, ശംഭു, അശ്വിൻ, കാർത്തിക്, അബിത, സന്തു, ആതിര എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home