ad
Deshabhimani

"പെട്രോൾ ചെലവ് ലാഭിക്കാമല്ലോ"; കുതിരപ്പുറത്ത് ബ്ലിങ്കിറ്റ് ഡെലിവറിയുമായി വയോധികൻ | വീഡിയോ വൈറൽ

blinkit delivery with horse

കുതിരപ്പുറത്ത് പോകുന്ന വയോധികൻ | Screengrab

വെബ് ഡെസ്ക്

Published on Feb 25, 2026, 07:51 AM | 1 min read

ജയ്പൂർ: സമീപകാലത്ത് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വൻ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ബ്ലിങ്കിറ്റ് , സ്വിഗ്ഗി, സെപ്‌റ്റോ തുടങ്ങിയവയുടെ ബാഗുകൾ തോളിലേറ്റി ഇരുചക്ര വാഹനങ്ങളിൽ ട്രാഫിക്കിലൂടെ പായുന്ന ഡെലിവറി തൊഴിലാളികൾ ഇന്ന് ഇന്ത്യൻ നഗരങ്ങളിലെ പരിചിതമായ കാഴ്ചയാണ്.


എന്നാൽ, ബ്ലിങ്കിറ്റ് ബാഗും തൂക്കി കുതിരപ്പുറത്ത് ഓർഡറുകൾ ഡെലിവറി ചെയ്യാനായി പോകുന്ന ഒരു വയോധികന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്





രാജസ്ഥാനിലെ ഒരു റോഡരികിലൂടെ കുതിരയെ ഓടിച്ചുപോകുന്ന വയോധികനെയാണ് വൈറൽ വീഡിയോയിൽ കാണുന്നത്. പരമ്പരാഗത വസ്ത്രവും തലപ്പാവുമണിഞ്ഞ ഇദ്ദേഹം, തന്റെ മുതുകിൽ തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള ബ്ലിങ്കിറ്റ് ബാഗ് തൂക്കി കുതിരയുടെ കടിഞ്ഞാണും പിടിച്ചാണ് യാത്ര ചെയ്യുന്നത്.


"മികച്ച ആശയം. വായുമലിനീകരണം നിയന്ത്രിക്കാം, പെട്രോളിന് ചെലവാക്കുന്ന പണം മൃഗങ്ങളുടെ ഭക്ഷണത്തിനായി ഉപയോഗിക്കാം.," എന്നൊക്കെയാണ് വീഡിയോ കണ്ടവരുടെ പ്രതികരണങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home