ad
Deshabhimani

ആരാധകർക്കൊപ്പം തൃശ്ശൂരിൽ മമ്മൂട്ടി, കൊച്ചിയിൽ മോഹൻലാൽ; ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

ആരാധകർക്കൊപ്പം തൃശ്ശൂരിൽ മമ്മൂട്ടി, കൊച്ചിയിൽ മോഹൻലാൽ; ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

മമ്മൂട്ടി, മോഹൻലാൽ-പേട്രിയറ്റ് സിനിമ പോസ്റ്റർ

വെബ് ഡെസ്ക്

Published on Apr 02, 2026, 03:15 PM | 1 min read

തൃശ്ശൂർ/കൊച്ചി : മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസിനൊരുങ്ങുന്ന 'പേട്രിയറ്റ്' ട്രെയിലർ ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏപ്രിൽ നാലിന് വൈകുന്നേരം ആറ് മണിക്ക് തൃശ്ശൂർ രാഗം തിയേറ്ററിൽ ആരാധകർക്കൊപ്പം മമ്മൂട്ടിയും, എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലും ചേർന്നാണ് ട്രെയിലർ ലോഞ്ച് നിർവഹിക്കുന്നത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരേ സമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ രണ്ട് മെഗാ താരങ്ങൾ ചേർന്ന് ഒരു ട്രെയ്‌ലറിന്റെ പ്രീമിയർ ലോഞ്ച് നടത്തുന്നത്.


18 വർഷങ്ങൾക്ക്‌ ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഈ സ്പൈ ത്രില്ലർ ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തും. മഹേഷ് നാരായണൻ രചനയും സംവിധാനവും എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേദങ്ങളിൽ എത്തുന്നു.


ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരാണ് മറ്റു താരങ്ങൾ. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സിആർ സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമ്മാണം. സിവി സാരഥിയും രാജേഷ് കൃഷ്ണയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.


ഈ ബിഗ് ബജറ്റ് ചിത്രം ഇന്ത്യ, ശ്രീലങ്ക, യുകെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ബോളിവുഡിലെ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കിയ മനുഷ് നന്ദൻ ഛായാഗ്രഹണവും, സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണീയമാണ്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home