ad
Deshabhimani

തുമ്പിപ്പാറയും പ്ലാമലയും 
വിറപ്പിച്ച് കാട്ടാനകള്‍

Wild elephant

തുമ്പിപ്പാറയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടം

വെബ് ഡെസ്ക്

Published on Jul 26, 2025, 12:00 AM | 1 min read

അടിമാലി

തുമ്പിപ്പാറയിലും പ്ലാമലയിലും ജനങ്ങളെ വിറപ്പിച്ച് വീണ്ടും കാട്ടാന ആക്രമണം. കൃഷിയിടങ്ങളിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. വനമേഖലയോട് ചേർന്നുള്ള തുമ്പിപ്പാറയില്‍ കഴിഞ്ഞ രണ്ടാഴ്‍ചയിലേറെയായി കാട്ടാനകള്‍ തമ്പടിച്ചിരിക്കുകയാണ്. കൂട്ടത്തിലെ കുട്ടിക്കൊമ്പൻ ഒറ്റതിരിഞ്ഞ് കൃഷിയിടങ്ങള്‍ ചവിട്ടിമെതിക്കുകയാണ്. കാട്ടാന ശല്യം രൂക്ഷമായിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പ്രദേശത്തെത്തി വനംവകുപ്പ് ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്ലാമലയിൽ വെള്ളി പുലർച്ചയോടെ ഇറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശവാസി രങ്കരാജിന്റെ വീടിന്റെ അടുക്കള ഷെഡും ഉപകരണങ്ങളും തകര്‍ത്തു. ഏലം ഉൾപ്പെടെയുള്ള കൃഷിയും നശിപ്പിച്ചു. വിരട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ ആനകള്‍ നാട്ടുകാര്‍ക്ക് നേര്‍ക്ക് പാഞ്ഞടുക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home