ad
Deshabhimani

കമ്യൂണിസ്റ്റുകാർക്കെല്ലാം ഊർജം: കെ കെ ജയചന്ദ്രൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2025, 12:32 AM | 1 min read

ഇടുക്കി

സമര പോരാട്ടങ്ങളുടെ സൂര്യതേജസായ വി എസ്‌ അച്യുതാനന്ദൻ ലോകത്തെവിടെയുമുള്ള കമ്യൂണിസ്റ്റുകാർക്ക്‌ ഊർജവും കരുത്തുമായിരുന്നെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജില്ലയിലെ വിവിധങ്ങളായ വിഷയങ്ങളിൽ ജനങ്ങളുടെ നീതിക്കായള്ള പോരാട്ടങ്ങളുടെ മുമ്പിൽ അടിയുറച്ചു നിന്നു. ഭൂപ്രശ്‌നങ്ങളിലും തോട്ടം തൊഴിലാളി സമരങ്ങൾക്കും ഊർജം പകർന്ന സാന്നിധ്യമായിരുന്നു വി എസിന്റേത്‌. കുടിയിറക്കുവിരുദ്ധ പോരാട്ടങ്ങളിലും മുല്ലപ്പെരിയാർ സമരത്തിലും മറയൂരിലെ ചന്ദന മാഫിയക്കെതിരെയും വാഗമണ്ണിലെ ഭൂമാഫിയക്കെതിരെയുമെല്ലാം കാരിരുമ്പ്‌ കരുത്തുള്ള നിലപാടാണ്‌ വി എസ്‌ കൈക്കൊണ്ടത്‌. സമരകേരളത്തിന്റെ പോരാട്ടക്കരുത്തിനെ കാലം കാച്ചിക്കുറുക്കി വിളിച്ച പേരാണ്‌ വി എസ്‌. വി എസിന്റെ വിടവാങ്ങൽ ജില്ലയിലെ പാർടിക്കും തീരാനഷ്‌ടമാണ്‌. മുന്നോട്ടുള്ള പ്രയാണങ്ങൾക്ക്‌ ഊർജമായി വി എസ്‌ എക്കാലവും പ്രകാശംപകരുമെന്നും കെ കെ ജയചന്ദ്രൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home