ad
Deshabhimani

ദേശീയ അണ്ടര്‍ 19 വോളിബോള്‍ ടീമില്‍ ഇടംപിടിച്ച് ഹെവന്‍വാലി സ്വദേശി

ജെബിന്റെ തീപാറും സ്‌മാഷുകള്‍ 
രാജ്യം കാണാനിരിക്കുന്നതേയുള്ളൂ

jebin

ജെബിന്‍ ജെയിംസ്

avatar
അജിന്‍ അപ്പുക്കുട്ടന്‍

Published on Sep 11, 2025, 12:15 AM | 1 min read

കട്ടപ്പന

പരിമിതമായ ജീവിത സാഹചര്യങ്ങള്‍ക്ക്‌ മുകളിലൂടെ ജെബിന്‍ ജെയിംസിന്റെ തീപാറും സ്‌മാഷുകള്‍ കുതിച്ചു. കളിക്കളത്തിൽ ചടുലവേഗവും കരുത്തും നിശ്ചയദാർഢ്യവും കൈമുതലാക്കിയപ്പോൾ 18കാരന് ദേശീയ ടീമിലേക്ക് വിളിയെത്തി. അയ്യപ്പന്‍കോവില്‍ കെ ചപ്പാത്ത് ഹെവന്‍വാലി കൈചൂണ്ടിക്കല്‍ ജെയിംസ്-–ഉഷ ദമ്പതികളുടെ മകന്‍ ജെബിന്‍ ജെയിംസാണ് ദേശീയ അണ്ടര്‍ 19 വോളിബോള്‍ ടീമില്‍ ഇടംനേടിയത്. പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാംവര്‍ഷ ബിഎസ്എം ബിരുദ വിദ്യാര്‍ഥിയാണ്. ജൂലൈയില്‍ രാജസ്ഥാനിലെ ജയ്‌പൂരില്‍ നടന്ന ക്യാമ്പിലെ മിന്നും പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴിതെളിച്ചത്. ജെബിനെ കൂടാതെ എറണാകുളം സ്വദേശി ആദി കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍നിന്ന് 50 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. തോട്ടംമേഖലയായ ഹെവന്‍വാലിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ജെബിൻ എട്ടാംക്ലാസില്‍ വോളിബോളിനെ കൂടെക്കൂട്ടി. ഇടുക്കി വോളിബോള്‍ അക്കാദമിയില്‍ മത്സരം കാണാനെത്തിയപ്പോള്‍ പരിശീലകന്‍ വര്‍ഗീസുമായുള്ള കൂടിക്കാഴ്‌ച വഴിത്തിരിവായി. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ട്രയല്‍സില്‍ കളിച്ചുതുടങ്ങി. പ്ലസ്ടു കാലയളവില്‍ അക്കാദമിയുടെ കോച്ചായി അനില്‍കുര്യന്‍ ചുമതലയേറ്റതോടെ നിരവധി മത്സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചു. പാലാ സെന്റ് തോമസില്‍ കോച്ച് ജോബിയുടെ കീഴിലാണ് പരിശീലനം. കഴിഞ്ഞവര്‍ഷം പരിക്കേറ്റതിനാല്‍ മാറി നില്‍ക്കേണ്ടിവന്നെങ്കിലും രണ്ടാമൂഴത്തില്‍ ലക്ഷ്യത്തിലെത്തി. സോണിയ, സോഫിയ, ജെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home