ad
Deshabhimani

വി എസ്‌ അനുസ്മരണം 21ന്

സമരനായകന് 
മലനാടിന്റെ സ്‍മരണാര്‍പ്പണം

vs
വെബ് ഡെസ്ക്

Published on Jul 19, 2026, 12:15 AM | 2 min read

ഇടുക്കി

ജനകീയ മുഖ്യമന്ത്രിയും സിപിഐ എം സമുന്നത നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ചൊവ്വാഴ്‌ച വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും. അനുസ്‌മരണ റാലി, പുഷ്‌പാർച്ചന, സമ്മേളനം എന്നിവ സംഘടിപ്പിക്കും. നേതാക്കൾ, പാർടി പ്രവർത്തകർ, കുടുംബാംഗങ്ങൾ, അനുഭാവികൾ, വർഗബഹുജന സംഘടന പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ്‌ അനുസ്‌മരണം നടക്കുക. കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്‌മരണ സമ്മേളനം വൈകിട്ട് നാലിന്‌ ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ ഉദ്‌ഘാടനംചെയ്യും. അടിമാലി ട‍ൗണിൽ വൈകിട്ട് നാലിന്‌ സംസ്ഥാന കമ്മിറ്റിയംഗം എം എം മണിയും നെടുങ്കണ്ടം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തൂക്കുപാലത്ത്‌ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരിയും ഉദ്‌ഘാടനംചെയ്യും. രാജാക്കാട്‌ വൈകിട്ട് നാലിന് ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ്‌ ഫൈസൽ ഉദ്‌ഘാടനംചെയ്യും. മൂന്നാർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പകൽ രണ്ടിന് ഇക്കാ നഗറിൽനിന്ന്‌ ആരംഭിക്കുന്ന പ്രകടനത്തിന് ശേഷം ടൗണിലെ അനുസ്മരണ യോഗം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ ഉദ്ഘാടനംചെയ്യും. ശാന്തൻപാറ ഏരിയയിലെ അനുസ്‌മരണ യോഗം ചെമ്മണ്ണാറിൽ വൈകിട്ട് നാലിന്‌ ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്‌റ്റ്യൻ, വണ്ടൻമേട്‌ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വൈകിട്ട്‌ അഞ്ചിന്‌ അണക്കരയിൽ ജില്ലാ കമ്മിറ്റിയംഗം പി എൻ വിജയൻ, ഏലപ്പാറയിൽ വൈകിട്ട് നാലിന് ജില്ലാ സെക്രട്ടറിയറ്റംഗം ഷൈലജ സുരേന്ദ്രൻ എന്നിവർ ഉദ്‌ഘാടനംചെയ്യും. തൊടുപുഴയില്‍ ഈസ്റ്റ്, വെസ്റ്റ് ഏരിയ കമ്മിറ്റികള്‍ സംയുക്തമായി അനുസ്‍മരണ സമ്മേളനം നടത്തും. വൈകിട്ട് നാലിന് ഇരു ഓഫീസ് പരിസരത്തുനിന്നും പ്രകടനം ആരംഭിക്കും. മുന്‍സിപ്പല്‍ മൈതാനത്ത് സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്യും. മൂലമറ്റം ഏരിയയിൽ മൂലമറ്റം ടൗണിൽ വൈകിട്ട് 4.30ന് ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ ഉദ്ഘാടനംചെയ്യും. കരിമണ്ണൂര്‍ ഏരിയയില്‍ ഉടുമ്പന്നൂരിൽ അനുസ്മര സമ്മേളനം എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ടോണി കുര്യാക്കോസ് ഉദ്ഘാടനംചെയ്യും. പീരുമേട് ഏരിയയില്‍ വൈകിട്ട് നാലിന് വണ്ടിപ്പെരിയാര്‍ ടൗണില്‍ അനുസ്‍മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എം ജെ മാത്യു ഉദ്ഘാടനംചെയ്യും. ഇടുക്കി ഏരിയയില്‍ ചെറുതോണി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് വൈകിട്ട് നാലിന് പ്രകടനം ആരംഭിക്കും. ശേഷം അനുസ്‍മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എന്‍ പി സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്യും. മറയൂരില്‍ വൈകിട്ട് മൂന്നിന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home