വൈദ്യുതി ലൈനില്‍ തീപിടിച്ചു

മുട്ടം കോടതി ജങ്ഷന് സമീപം വൈദ്യുതി ലൈനിലുണ്ടായ തീപിടുത്തം
തൊടുപുഴ
മുട്ടം കോടതി ജങ്ഷന് സമീപം വൈദ്യുതി ലൈനിന് തീപിടിച്ചു. വെള്ളി പുലര്‍ച്ചെ 3.15നായിരുന്നു സംഭവം.11 കെവി ലൈൻ കടന്നുപോകുന്ന എബിസി കേബിളിനാണ് തീ പിടിച്ചത്. ഇൗ സമയം അതുവഴി കടന്നുപോയ മുട്ടം പൊലീസാണ് തൊടുപുഴ അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിച്ചത്. ഒരു യൂണിറ്റെത്തി തീയണച്ചു. നാല് കേബിളുകളിൽ രണ്ടെണ്ണത്തിലാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു.
ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടുത്തം ഉണ്ടായ കേബിളിന് സമീപം കെട്ടിടങ്ങൾ ഉണ്ടായിരുന്നെങ്കിലും പടരാതെ സംരക്ഷിച്ചു. ചില കേബിളുകൾ പൊട്ടിവീഴുകയും ചെയ്തിരുന്നു. ബിബിൻ എ തങ്കപ്പൻ, സി എസ് എബി, ജെയിസ് സാം ജോസ്, സച്ചിൻ സാജൻ, വി ബി സന്ദീപ്, ബി ആഷിഖ്, എം പി ബെന്നി എന്നിവരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.










0 comments