ad
Deshabhimani

ഇരട്ടക്കാള വണ്ടികളുടെ കട്ട മത്സരം

kalavandi

തേനിമാർക്കയ്യാൻ കോട്ടയിലെ ഇരട്ടക്കാളവണ്ടി മത്സരത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Mar 11, 2026, 12:15 AM | 1 min read

കുമളി

തേനി ജില്ലയിലെ മാർക്കയ്യാൻ കോട്ടയിൽ ഇരട്ടക്കാളവണ്ടി മത്സരം നടത്തി. ചിന്നമന്നൂരിനടുത്തുള്ള മാർക്കയ്യൻ കോട്ടയിൽ വലിയ ആഘോഷങ്ങളോടെയാണ് മത്സരം നടന്നത്. ഇരട്ട കാളവണ്ടി മത്സരം തേനി പാർലമെന്റ് അംഗം തങ്ക തമിഴ്സെൽവൻ ഉദ്ഘാടനം ചെയ്തു. തേനി, മധുര, ശിവഗംഗ, ദണ്ടിഗൽ, ട്രിച്ചി തുടങ്ങി വിവിധ ജില്ലകളിൽ നിന്നും 200-ലധികം ജോഡി കാളവണ്ടികൾ മത്സരത്തിൽ പങ്കെടുത്തു. മാർക്കയാൻകോട്ടൈ മുതൽ സിന്തലൈചേരി വരെ എട്ട് കി.മീറ്റർ സംസ്ഥാന പാതയിലൂടെയാണ് മത്സരം നടന്നത്. കാളവണ്ടികൾ ഫിനിഷിങ് ലൈനിലേക്ക് കുതിച്ചപ്പോൾ റോഡരികിൽനിന്നിരുന്ന വലിയ ജനക്കൂട്ടം ആർപ്പുവിളിച്ചു കൊണ്ടാണ് എതിരേറ്റത്. കാരിച്ചൻ, തെൻസിറ്റ്, തട്ടാൻസിറ്റ്, ഇലഞ്ചിറ്റ്, പുണ്ടിമാൻ സിറ്റ് എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിജയികളായ കാളകൾക്കും വണ്ടിയോടിച്ച ഡ്രൈവർമാർക്കും ക്യാഷ് പ്രൈസുകൾ നൽകി. ആയിരക്കണക്കിനാളുകൾ കാളവണ്ടി മത്സരം കാണാൻ എത്തിയിരുന്നു. ബോഡി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ചിന്നമന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. സുരക്ഷകൾ ഒരുക്കിയാണ് മത്സരം സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home