Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്

തൊടാം അറിവിന്റെ ആകാശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2025, 12:15 AM | 1 min read

തൊടുപുഴ

അറിവിന്റെ മായാജാല ചെപ്പ് തുറക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 14ാം സീസണ്‍ ജില്ലാതല മത്സരത്തിലേക്ക്. ഞായറാഴ്‍ച തൊടുപുഴ ഡോ. എ പി ജെ അബ്ദുള്‍ കലാം ഗവ. എച്ച്എസ്എസ് അറിവുത്സവത്തിന് വേദിയാകും. രാവിലെ 10ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ് ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയര്‍മാൻ സി വി വര്‍ഗീസ് അധ്യക്ഷനാകും. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ ഏഴ് ഉപജില്ലകളില്‍നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരാണ് അറിവ് പരിശോധിക്കുക. ആകെ 56 മത്സരാര്‍ഥികള്‍. രാവിലെ 8.30ന് രജിസ്‍ട്രേഷൻ ആരംഭിക്കും. ഹയര്‍ സെക്കൻഡറി വിഭാഗത്തിനുള്ള പ്രസംഗ മത്സരവും ഇതിനൊപ്പം നടക്കും. രാവിലെ 10ന് നടക്കുന്ന ശാസ്‍ത്ര പാര്‍ലമെന്റില്‍ വിവിധ സ്‍കൂളുകളില്‍നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്‍ത 100 കുട്ടികള്‍ ഭാഗമാകും. "പരിസ്ഥിതിയും ഊര്‍ജവും' എന്ന വിഷയത്തില്‍ ന്യൂമാൻ കോളേജ് കെമിസ്‍ട്രി വിഭാഗം അസി. പ്രൊഫസര്‍ ഡോ. അലക്‌സ് ജോസഫ് കുട്ടികളുമായി ആശയവിനിമയം നടത്തും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ശാസ്‍ത്ര പാര്‍ലമെന്റില്‍ പങ്കെടുക്കാം. ജില്ലാ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 26ന് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 10,000, 5000 രൂപവീതവും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. പ്രസംഗ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് 5000, 3000 രൂപവീതവും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home