വെള്ളിച്ചില്ലും വിതറി കുത്തുങ്കൽ

കുത്തുങ്കൽ വെള്ളച്ചാട്ടം
സ്വന്തം ലേഖകൻ
Published on Oct 23, 2025, 12:15 AM | 1 min read
ശാന്തൻപാറ -
സേനാപതി– - രാജക്കാട് പഞ്ചായത്തുകളുടെ അതിർത്തിയിൽ നിറഞ്ഞൊഴുകുന്ന കുത്തുങ്കൽ വെള്ളച്ചാട്ടം പതഞ്ഞുച്ചാടുകയാണ്. 500 അടിയിൽ കൂടുതൽ ഉയരത്തിൽനിന്നും പതിക്കുന്ന വെള്ളച്ചാട്ടം മഴകനത്തതോടെ മനോഹരമായി. അലതല്ലി പെയ്യുന്ന മഴയെ പോലും വകവയ്ക്കാതെ ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസവും വന്നുപോകുന്നത്. വേനൽകാലത്ത് വെള്ളത്തിന്റെ ലഭ്യത കുറയാനുള്ള കാരണം കുത്തുങ്കൽ പവർ ഹൗസിലെ വൈദ്യുതി ഉൽപ്പാദനത്തിനായി പന്നിയാർ പുഴയ്ക്ക് കുറുകെ മുക്കുടിലിൽ ഡാം നിർമിച്ചതിനാലാണ്. ടൂറിസം വകുപ്പും പഞ്ചായത്തുകളുംചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും കൂടുതൽ സഞ്ചാരികളെ ആകർഷിക്കും.









0 comments