സ്വത്ത് തർക്കം
അനുജൻ ജ്യേഷ്ഠനെയും ഭാര്യയെയും വീട്ടിൽക്കയറി വെട്ടി

ശാന്തൻപാറ
ചെമ്മണ്ണാറിൽ സ്വത്ത് തർക്കത്തെതുടർന്ന് അനുജൻ ജ്യേഷ്ഠനെയും ജ്യേഷ്ഠന്റെ ഭാര്യയെയും വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. വലിയപറമ്പിൽ സണ്ണി(56), ഭാര്യ സിനി(48) എന്നിവർക്കാണ് പരിക്കേറ്റത്. സണ്ണിയുടെ അനുജൻ ബിനോയ്(53) ആണ് ആക്രമണത്തിന് പിന്നിൽ. വെള്ളി രാവിലെ എട്ടോടെയാണ് സംഭവം. പരിക്കേറ്റവരെ ഉടനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായതിനാൽ കട്ടപ്പനയിലെ സ്വകാരിയ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം കടന്നുകളഞ്ഞ ബിനോയിയെ വട്ടപ്പാറയിലെ വീട്ടിൽനിന്ന് പോലീസ് പിടികൂടി. മുമ്പും സമാനമായ രീതിയിൽ ഇയാൾ ആക്രമിച്ചിട്ടുണ്ട്. 2023 മേയിലും സിനിയെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് അതേവർഷം ജൂലൈയിൽ സണ്ണിയും സിനിയുടെ സഹോദരനുംചേർന്ന് ബിനോയിയെയും തിരികെ വെട്ടിപ്പരിക്കേൽപ്പിച്ചു.









0 comments