ad
Deshabhimani

മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

രാമക്കല്‍മേട് ടൂറിസംകേന്ദ്രം 
നവീകരണത്തിന്‌ 
ഇന്ന്‌ തുടക്കമാകും

ramakalmedu
വെബ് ഡെസ്ക്

Published on Mar 07, 2026, 12:15 AM | 1 min read

രാമക്കല്‍മേട്

രാമക്കല്‍മേട് ടൂറിസംകേന്ദ്രം നവീകരണം ഉദ്ഘാടനവും, സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളും ടൂറിസം കേന്ദ്രത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. യോഗത്തില്‍ എം.എം മണി എംഎല്‍എ അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥി ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബിനു ത്രിതല പഞ്ചായത്ത് അംഗങ്ങളായ മിനി പ്രിന്‍സ്, സി എസ് യശോധരന്‍, ഷീന അനില്‍, ലതാകുമാരി, ഡിടിപിസി മാനേജിങ്‌ കമ്മിറ്റി അംഗം ടി എം ജോണ്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി സി അനില്‍, കെ കെ കുഞ്ഞുമോന്‍, രാജ്‌മോഹന്‍, ജയകൃഷ്ണന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജെ പ്രദീപ്, ടൂറിസം വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ എസ് എന്നിവര്‍ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home