ad
Deshabhimani

വെള്ളത്തൂവലിന്റെ മനസ്സിനൊപ്പം രാജ

a raja

ദേവികുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ രാജ വട്ടവടയിൽ വോട്ടഭ്യർഥിക്കുന്നു

വെബ് ഡെസ്ക്

Published on Mar 19, 2026, 12:30 AM | 1 min read

അടിമാലി

വെള്ളത്തൂവലിന്റെ മനസ്സി നൊപ്പം അഡ്വ. എ രാജ. ദേവികുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എ രാജയെ വരവേറ്റ് വെള്ളത്തൂവലിലെ ജനത. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായതോടെ വെള്ളത്തൂവലിലെ ജനതയും ഏറേ സന്തോഷത്തിലാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ ഭരണം ഇനിയും തങ്ങളാഗ്രഹിക്കുന്നുവെന്നാണ് ഓരോരുത്തരും പറയുന്നത്. പത്ത് ചെയിന്‍ മേഖലയില്‍ പട്ടയം നല്‍കാനുള്ള സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനവും കുടിയേറ്റ ജനതയുടെ സ്വപ്ന സാക്ഷാൽക്കാരമാണ്. രാജയല്ലാതെ പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്ന് വെള്ളത്തൂവലും പറയുന്നു. ഓരോരുത്തരേയും നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. കര്‍ഷകര്‍, ഓട്ടോ ടാക്സി തൊഴിലാളികള്‍, വ്യാപാരികള്‍, തുടങ്ങിയവരെ കണ്ട് പിന്തുണ തേടി അനുഗ്രഹവും ആശംസകളും നല്‍കിയാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home