1000 രൂപ അഡ്വാൻസ്
തോട്ടംതൊഴിലാളികൾക്ക് ദിവസകൂലി 48 രൂപ വർധിപ്പിച്ചു

മുണ്ടക്കയത്ത് പി എസ് രാജന്റെ നേതൃത്വത്തിൽ അഭിവാദ്യ പ്രകടനം നടത്തുന്നു
ഇടുക്കി
തോട്ടം തൊഴിലാളികൾക്ക് പ്രതിദിനം 48 രൂപയുടെ കൂലി വർധനവ്. തൊഴിൽ മന്ത്രി വി ശിവൻകുട്ടിയും യൂണിയൻ നേതാക്കളും തോട്ടം ഉടമകളും ഉൾപ്പെട്ട പി എൽ സി യോഗത്തിലാണ് തീരുമാനം. മന്ത്രിയുടെ നിർദേശപ്രകാരം ചർച്ചകൾക്കൊടുവിൽ 48 രൂപ ദിവസ കൂലി കൂട്ടി നൽകാൻ ധാരണയായി. റബർ, തേയില, ഏലം, കാപ്പി തോട്ടംമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കെല്ലാം വർധിപ്പിച്ച നിരക്ക് ലഭിക്കും. 43 രൂപ അടിസ്ഥാന ശമ്പളത്തിലും അഞ്ച് രൂപ ഇൻസെന്റീവുമാണ്. മുമ്പ് കാപ്പിത്തോട്ടം തൊഴിലാളികൾക്ക് മാത്രമേ അഞ്ച് രൂപ ഇൻസെന്റീവ് നൽകിയിരുന്നുള്ളു. കൂലി വർധനക്ക് പുറമെ 1000 രൂപ അഡ്വാൻസ് നൽകണമെന്ന മന്ത്രിയുടെ നിർദേശവും അംഗീകരിച്ചു. ഇതിൽ 500 രൂപ മാത്രമെ തിരിച്ചു പിടിക്കുകയുള്ളു. മൂന്നുവർഷത്തിനുശേഷമാണ് കൂലി വർധനവ്. മന്ത്രിയുമായുള്ള ചർച്ചയിൽ നേതാക്കളായ പി എസ് രാജൻ, എസ് ജയമോഹൻ എച്ച് രാജീവൻ, എം വൈ ഔസേഫ്, എ കെ മണി , ഇ ബേബി എന്നിവർ പങ്കെടുത്തു. കൂലി വർധിപ്പിച്ചതിൽ നന്ദി അറിയിച്ച് മുണ്ടക്കയത്ത് പി എസ് രാജന്റെ നേതൃത്വത്തിൽ അഭിവാദ്യ പ്രകടനം നടത്തി.









0 comments