പെരിയാര്‍ കടുവാസങ്കേതത്തില്‍ സ്റ്റേക്ക്ഹോള്‍ഡേഴ്‍സ് യോഗം ഇന്നും നാളെയും

കുമളി
വിനോദസഞ്ചാര പ്രവർത്തനങ്ങളും വനസംരക്ഷണവും ചർച്ചചെയ്യാൻ പെരിയാർ കടുവാ സങ്കേതത്തിൽ സ്റ്റേക്ക്‌ഹോൾഡർ യോഗം ചേരുന്നു. വ്യാഴവും വെള്ളിയും രാജീവ് ഗാന്ധി ഓഫീസ് കോംപ്ലക്‍സിലാണ് യോഗം. സുസ്ഥിര ടൂറിസം, വനസംരക്ഷണം എന്നിവയില്‍ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കാൻ സഹായകരമാകുകയാണ് ലക്ഷ്യം. ടൂറിസം പ്രവർത്തനങ്ങളും വനസംരക്ഷണവും എങ്ങനെ തുലനംചെയ്യാമെന്നതില്‍ ചർച്ച നടത്തുക, സന്ദർശകരുടെ സുരക്ഷ, സുരക്ഷിതത്വം എന്നിവ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക, പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾ രൂപീകരിക്കുക തുടങ്ങിയവ ചര്‍ച്ചയാകും. ടാക്‍സി ഡ്രൈവേഴ്സ് യൂണിയൻ, പൊലീസ്, പഞ്ചായത്ത് അധികൃതർ, കെടിഡിസി, ടിഡിപിസി അംഗീകൃത ഗൈഡുകൾ എന്നിവർക്ക് പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവയ്‍ക്കാം. രണ്ട് ഘട്ടമായിട്ടാണ് യോഗം. ആദ്യഘട്ടം വ്യാഴം വൈകിട്ട് നാലിനും അടുത്തത് വെള്ളി പകല്‍ 11നും ആരംഭിക്കും.










0 comments