വളന്റിയർ സംഘം പെരിയാർ കടുവ സങ്കേതം സന്ദർശിച്ചു

പെരിയാർ കടുവാ സങ്കേതത്തിൽ എത്തിയ വളന്റിയർ സംഘം
കുമളി
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വളന്റിയർ സംഘം പെരിയാര്‍ കടുവ സങ്കേതം സന്ദര്‍ശിച്ചു. കാട്ടുതീയേക്കുറിച്ചും ടൈഗർ റിസർവിനെക്കുറിച്ചും കൂടുതൽ അറിയുകയായിരുന്നു ലക്ഷ്യം. കുമളി ഹോളിഡേ ഹോമിൽ നടന്ന വളന്റിയർ കോഴ്‌സിൽ പങ്കെടുത്ത ജില്ലയിൽനിന്നുള്ള നാഷണൽ സർവീസ് സ്‌കീം, നാഷണൽ കേഡറ്റ് കോർപ്‌സ് അംഗങ്ങളായ 150 പേരടങ്ങുന്ന സംഘമാണെത്തിയത്. കാട്ടുതീ അവബോധത്തെക്കുറിച്ച് പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ ബയോളജിസ്റ്റ് എം രമേശ് ബാബു ക്ലാസെടുത്തു. വളന്റിയർ പ്രവർത്തനങ്ങളെക്കുറിച്ച് അറിവുനേടിയ വസന്തസേന അംഗങ്ങളുമായി വിദ്യാർഥികൾ സംവദിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ് എ നീതു, കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ വനപാതയിലൂടെ യാത്ര നടത്തി. തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ വിദ്യാർഥികൾക്ക് പെരിയാർ കടുവാ സങ്കേതത്തിന്റെ ചരിത്രം വിവരിച്ചു. പിടിസിഎഫിലെ പ്രകൃതി വിദ്യാഭ്യാസ ഓഫീസർ സേതു പാർവതി പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും മുൻകരുതൽ നടപടികളുടെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു.










0 comments