ad
Deshabhimani

തോട്ടംമേഖലയിൽ വിജയമുറപ്പിച്ച്‌...

vuy

പീരുമേട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ സലിം കുമാറിന് പെരുവന്താനത്ത് നൽകിയ സ്വീകരണം

avatar
സ്വന്തം ലേഖകൻ

Published on Mar 27, 2026, 12:15 AM | 1 min read

പീരുമേട്

പീരുമേട് മണ്ഡലത്തിൽ തുടർവിജയമുറപ്പിച്ച് എൽഡിഎഫ്തേരോട്ടം. ഇ എസ് ബിജിമോൾ മൂന്നു വട്ടവും വാഴൂർ സോമൻ ഒരുതവണയും മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ നടപ്പാക്കിയ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ ഉയർത്തി കാണിച്ചാണ് സ്ഥാനാർഥി കെ സലിംകുമാറിന്റെ പൊതുപര്യടനം മുന്നേറുന്നത്. വ്യാഴാഴ്ച പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. രാവിലെ മുറിഞ്ഞപുഴയിൽനിന്നും ആരംഭിച്ച പര്യടനം സിപിഐ ജില്ലാ സെകട്ടറി ജോസ്‌ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ്‌ ആർ തിലകൻ, സെക്രട്ടറി ഇ എസ് ബിജിമോൾ, വി ആർ ശശി, ഒ പി സലാം, സി സ് രാജേന്ദ്രൻ, കെ ടി ബിനു, പി ജെ റെജി, സജിമോൻ കണയങ്കവയൽ, സജിമോൻ ടൈറ്റസ്, വൈ ജയൻ, ബേബി മാത്യു, രാരിച്ചൻ നീറണാകുന്നേൽ, സി ബേബിച്ചൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

മുറിഞ്ഞപുഴ, ചെറുവള്ളികുളം, കണയങ്കവയൽ, കപ്പാലുവേങ്ങ, അമലഗിരി, തെക്കേമല, പാലൂർകാവ്, മൂഴിക്കൽ, മതമ്പ, കുപ്പകയം, കടമാൻകുളം, മണിക്കൽ, മുപ്പത്തിഅഞ്ചാം മൈൽ, മുക്കുളംതാഴെ, ഏന്തയാർ, വെംബ്ലി, കുറ്റിപ്ലാങ്ങാട്, കൊക്കയാർ, നാരകംപുഴ, ബോയിസ്, മരുതുംമൂട്, കൊടികുത്തി, മേലോരം, അഴങ്ങാട്, എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി പെരുവന്താനത്ത് സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home