ചിത്രങ്ങളാൽ മതിൽ മനോഹരം

എൻഎസ്എസ് അംഗങ്ങൾ മതിലുകളിൽ ചിത്രം വരയ്ക്കുന്നു
കുമളി
എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി മതിലുകളിൽ ചിത്രം വരച്ച് മനോഹരമാക്കി. ഗവ.പോളിടെക്നിക് കോളേജ് വണ്ടിപ്പെരിയാർ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുമളി വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സഹവാസ ക്യാമ്പ്. ക്യാമ്പിനോട് അനുബന്ധിച്ച് കുമളി വിഎച്ച്‌സി സ്കൂൾ മതിലിൽ ചിത്രങ്ങൾ വരക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കി പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ മതിലുകളിൽ ബോധവൽക്കരണ ചിത്രങ്ങൾ വരച്ചു. ഔഷധ തോട്ടം നവീകരിക്കുകയും കാടുപിടിച്ചു കിടന്ന ആശുപത്രി പരിസരം വൃത്തിയാക്കുകയും ചെയ്തു. കെഎസ്ആർടിസി ഡിപ്പോ പരിസരവും ബസ്സുകളും കഴുകി വൃത്തിയാക്കി. പഠനം നിലച്ചുപോയ കുരുന്നുകളെ കണ്ടെത്തുന്ന പുനർവഴി ബാക്ക് ടു സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി കേരളത്തിലെ ഉന്നതികളിൽ നടത്തുന്ന സർവേ കൊല്ലംപട്ടട, മന്നാകുടി, പളിയാക്കുടി എന്നീ കോളനികളിലെ 200 വീടുകളിൽ നടത്തി. സമാപനം കുമളി പഞ്ചായത്തംഗം അനസ് മൂമ്പുഴിയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഹെബ ഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി. വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി പ്രസിഡന്റ് മനോജ് കാരിമുറ്റം, എൻഎസ്എസ് ഹയർസെക്കൻഡറി വിഭാഗം ക്ലസ്റ്റർ കോ കോർഡിനേറ്റർ അബ്ബാസ് മന്ത്രി, പ്രിൻസിപ്പൽ എ മല്ലിക, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇർഷാദ് ഖാദർ എന്നിവർ സംസാരിച്ചു.










0 comments