ad
Deshabhimani

രക്ഷാപ്രവര്‍ത്തനങ്ങള്‍ 
നേരിലറിഞ്ഞ് കുട്ടികള്‍

mocdrill

ന്യൂമാൻ കോളേജില്‍ അഗ്നിരക്ഷാസേന നടത്തിയ മോക്ഡ്രില്ലില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി

വെബ് ഡെസ്ക്

Published on Dec 13, 2025, 12:15 AM | 1 min read

തൊടുപുഴ

ന്യൂമാൻ കോളേജ് എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ച് തൊടുപുഴ അഗ്നിരക്ഷാസേനയും സിവില്‍ ഡിഫൻസ് ഹോ ഗാര്‍ഡ്സും ചേര്‍ന്ന് മോക്ഡ്രില്‍, രക്തദാന ക്യാമ്പ് എന്നിവ നടത്തി. സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് റൈസിങ് ഡേയോടനുബന്ധിച്ചായിരുന്നു പരിപാടി. തൊടുപുഴ, മൂലമറ്റം, കല്ലൂർക്കാട് അഗ്‌നിരക്ഷാ നിലയങ്ങളിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് ആപ്തമിത്ര അംഗങ്ങൾ, ഹോം ഗാർഡസ് എന്നിവർ രക്ഷാപ്രവര്‍ത്തനങ്ങള്‍ കുട്ടികളെയും അധ്യാപകരെയും പരിചയപ്പെടുത്തി. വലിയ പ്രകൃതിദുരന്തങ്ങളിലും ഉയരംകൂടിയ കെട്ടിടങ്ങളിലും അകപ്പെട്ടുപോകുന്നവരെ രക്ഷപ്പെടുത്തുന്ന ആധുനിക മാർഗങ്ങളായ ടൈറോലിൻ ട്രാവേർസ്, റാപ്പലിങ് എന്നിവ കുട്ടികളെയും ഉൾപ്പെടുത്തിയാണ് സേന പ്രദർശിപ്പിച്ചത്. വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയുടെ നേതൃത്വത്തിലായിരുന്നു രക്തദാന ക്യാമ്പ്. മൂലമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസർ അബ്ദുൾ അസീസ്, തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി തോമസ് എന്നിവര്‍ മോക്ഡ്രില്ലിന് നേതൃത്വം നല്‍കി. കോളേജ് പ്രിൻസിപ്പൽ ജെന്നി കെ അലക്‍സ്, ബർസാർ ഫാ. ബെൻസൺ ആന്റണി, എൻഎസ്എസ് കോ ഓര്‍ഡിനേറ്റർ ബോണി ബോസ് എന്നിവർ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. തൊടുപുഴ നിലയം സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ വിനോദ്കുമാർ, സച്ചിൻ സാജൻ എന്നിവർ പ്രഥമശുശ്രൂഷ, അഗ്നിശമനം എന്നിവയില്‍ ക്ലാസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home