കല്ലാര്‍കുട്ടി ജലാശയം കാണേണ്ട കാഴ്‍ചതന്നെ

കല്ലാര്‍കുട്ടി ജലാശയ
അടിമാലി
കണ്ടാല്‍ കണ്ടിരുന്ന പോകുന്ന മനോഹാരിതയാണ് കല്ലാര്‍കുട്ടി ജലാശയവും പരിസര പ്രദേശങ്ങളും സമ്മാനിക്കുന്നത്. വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകള്‍. വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള പരന്ന ജലാശയം ആകര്‍ഷകമാണ്. മുതിരപ്പുഴയാറിന്റെ ഭാഗമാണ് കല്ലാര്‍കുട്ടി ജലാശയം. കുണ്ടള, മാട്ടുപെട്ടി, മൂന്നാര്‍ ചെങ്കുളം, വെള്ളത്തൂവല്‍, പന്നിയാര്‍ വൈദ്യുതി പദ്ധതികളില്‍നിന്നും ഉല്‍പ്പാദന ശേഷം പുറന്തള്ളുന്ന വെള്ളമാണ് ഇവിടെയെത്തുന്നത്. മുമ്പ് അണക്കെട്ടില്‍ ബോട്ടിങ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചു. കല്ലാര്‍കുട്ടിക്ക് പുറമേ സമീപ പ്രദേശങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തിയാല്‍ വിനോദസഞ്ചാരത്തിന് ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍.
തോട്ടാപ്പുരയിലെ തുരങ്കം സഞ്ചാരികളെ ആകര്‍ഷിക്കാനുതകുന്ന നിര്‍മിതിയാണ്. ക്രമീകരണമൊരുക്കിയാല്‍ ഇവിടേക്ക് ജലമാര്‍ഗവുമെത്താം. മൂന്നാറിലേക്കുള്ള സഞ്ചാരികളേയും ഇവിടേക്ക് ആകര്‍ഷിക്കാനാകും. അടിമാലി–കുമളി ദേശീയപാതയും അനുബന്ധ റോഡുകളും ഇവിടേക്കെത്താൻ സൗകര്യപ്രദമാണ്. കല്ലാര്‍കുട്ടിയും ചെങ്കുളവും ആസ്വദിച്ച് മൂന്നാറിലേക്ക് യാത്രയാകാം.










0 comments