ad
Deshabhimani

സഞ്ചാരികളുടെ തിരക്കേറി

മൂന്നാറിൽ അവധിയാഘോഷം

erheryhrtjy,

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ

avatar
സ്വന്തം ലേഖകൻ

Published on Apr 13, 2026, 12:30 AM | 2 min read

മൂന്നാർ

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്ക്. വിഷു അടുത്തതോടെ പ്രധാന റിസോർട്ടുകളിലെല്ലാം ഓഫറുകൾ നൽകി സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള തിരക്കിലാണ്. നൂറുകണക്കിന് ഹോം സ്‌റ്റേകളും കോട്ടേജുകളും സൗകര്യങ്ങൾ വിപുലപ്പെടുത്തി സഞ്ചാരികളെ കാത്തിരിക്കുകയാണ്. സീസണായതിനാൽ മുറികൾ ലഭിക്കുന്നത് ബുദ്ധിമുട്ടായതിനാൽ ഓൺലൈൻ മുഖേനയും നേരിട്ടും മുറികൾ ബുക്ക് ചെയ്യുന്ന രീതിയാണുള്ളത്.

രാജമല

സമുദ്രനിരപ്പിൽനിന്നും 7000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണ് രാജമല. വരയാടുകളുടെ ആവാസ കേന്ദ്രമാണ്. മൂന്നാർ– ഉദുമല റോഡിൽ അഞ്ചാം മൈലിൽ എത്തുന്ന സഞ്ചാരികളെ വനം വകുപ്പിന്റെ വാഹനത്തിൽ കൊണ്ടുപോകും. വരയാടുകളെ തൊട്ടരുകിൽ കാണാൻ കഴിയുമെന്നത് രാജമലയിലെ മാത്രം പ്രത്യേകതയാണ്. ഓൺലൈൻ ബുക്കിങ് മുഖേനയാണ് സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നത്. ​

മാട്ടുപ്പെട്ടി

മൂന്നാറിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നാണ് മാട്ടുപ്പെട്ടി. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ബോട്ടിങ് നടത്തുന്നതിനുള്ള അവസരമുണ്ട്. മാട്ടുപ്പെട്ടി അണക്കെട്ടിൽ ഹൈഡൽ ടൂറിസത്തിന്റെയും, ഡിടിപിസിയുടെയും നേതൃത്വത്തിലാണ് ബോട്ടിങ് ഒരുക്കിയിരിക്കുന്നത്. പെഡൽ ബോട്ട്, ശിക്കാര ബോട്ട്, ഫാമിലി ബോട്ട്, സ്പീഡ് ബോട്ട് എന്നിവയുണ്ട്. ബോട്ടിങ് നടത്തുന്നതിനിടെ അപൂർവമായി കാട്ടാനകളെ കാണാനുള്ള അവസരവും സഞ്ചാരികൾക്ക് ലഭിക്കും.

എക്കോ പോയിന്റ്

നിരവധി സഞ്ചാരികൾ ഈ പ്രദേശത്ത് എത്തുന്നു. കുട്ടികളടക്കമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് എക്കോ പോയിന്റ്. മാട്ടുപ്പെട്ടി അണക്കെട്ടിൽനിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് എക്കോ പോയിന്റ്. ഇവിടെയെത്തുന്നവർ പുഴയോരത്ത് നിന്നും കൂകുന്ന അവസരത്തിൽ മറുകരയിൽ നിന്നും പ്രതിധ്വനി ഉണ്ടാകുന്നത് സഞ്ചാരികളിൽ കൗതുകമുണർത്തുന്നു. കുണ്ടള അണക്കെട്ട്‌ രാജ്യത്തെ ആർച്ച് അണക്കെട്ടുകളിൽ ഒന്നാണ് കുണ്ടള അണക്കെട്ട്‌. സഞ്ചാരികൾ സമയം ചെലവഴിക്കുന്നതിന് ഇവിടെയെത്തുന്നു. ബോട്ടിങ്, കുതിര സവാരി എന്നിവയുണ്ട്. മൂന്നാർ 


ബൊട്ടാണിക്കൽ 
ഗാർഡൻ

കൊച്ചി–- ധനുഷ്ക്കോടി ദേശീയ പാതയിൽ ദേവികുളം റോഡിൽ പ്രവർത്തിക്കുന്നു. വിദേശയിനം ചെടികൾ ഉൾപ്പെടെ ആയിരക്കണക്കിന് പൂച്ചെടികളുടെ ശേഖരമുണ്ട്. ആംഫി തിയേറ്റർ, ഡോം തീയറ്റർ. മ്യൂസിക്കൽ ഫൗണ്ടൻ, വാച്ച് ടവർ, ദീപാലങ്കാരം എന്നിവയെല്ലാം ആകർഷണീയമാണ്. മൂന്നാറിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ഇവിടം സന്ദർശിക്കുന്നു.

ഹൈഡൽ ടൂറിസം 
പാർക്ക്

മൂന്നാർ ഹെഡ് വർക്ക്സ് അണക്കെട്ടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹൈഡൽ ടൂറിസത്തിന്റെ കീഴിലുള്ള ബ്ലോസം പാർക്ക് കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ടകേന്ദ്രമാണ്. കുട്ടികൾക്ക് സമയം ചെലവഴിക്കുന്നതിന്‌ നിരവധി വിനോദോപാധികൾ പാർക്കിലുണ്ട്. പാർക്കിലുള്ള സീ പ്ലൈയിൻ എല്ലാ വിഭാഗം ആളുകളെയും ആകർഷിക്കും മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന കെഎഫ്ഡിസിയുടെ റോസ് ഗാർഡൻ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ ഏവരുടെയും മനം കവരും. നൂറ് ക്കണക്കിന് പൂച്ചെടികളുടെ ശേഖരം ഇവിടെയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home