ad
Deshabhimani

കുറുമ്പുകാട്ടി കാട്ടാനക്കൂട്ടം

munnar

മാട്ടുപ്പെട്ടി ഡാമിനുസമീപം പുൽമേടിലെത്തിയ കാട്ടാനക്കൂട്ടം

വെബ് ഡെസ്ക്

Published on Jul 04, 2026, 12:15 AM | 1 min read

മൂന്നാർ

വിനോദസഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം സഞ്ചാരികൾക്ക് കൗതുക കാഴ്ചയായി. മാട്ടുപ്പെട്ടി ഡാമിനു സമീപം പുൽമേടിലാണ് കുട്ടിയടക്കം അഞ്ച് ആനകൾ എത്തിയത്. ശക്തമായ മഴയത്ത് പുല്ല് ഭക്ഷിക്കുന്നതിനാണ് ആനകൾ കൂട്ടമായിഎത്തിയത്. വലിയ ആനകൾക്കിടയിലൂടെയുള്ള കുട്ടിയാനയുടെ ഓട്ടവും വികൃതിയും സഞ്ചാരികൾക്ക് ഹരമായി. റോഡിൽനിന്ന്‌ 50 മീറ്റർ അകലെയാണ് ആനകൾ നിന്നിരുന്നത്. ആനകളെ കണ്ടതും വാഹനങ്ങൾ നിർത്തി സഞ്ചാരികൾ റോഡിലിറങ്ങി. നിരവധി സഞ്ചാരികൾ കാട്ടാനകളുടെ ദൃശ്യം മൊബൈലിൽ പകർത്തി. ഒരു മണിക്കൂറോളംനേരം പുൽമേടിൽ നിന്നതിനുശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. മാട്ടുപ്പെട്ടി ഡാമിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ പുഴയുടെ മറുകരയിൽനിന്ന്‌ കാട്ടാനകൾ പുൽമേടുകളിൽ എത്തിപ്പെടുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home