ad
Deshabhimani

ഗതാഗത കുരുക്കിന് പരിഹാരമാകും

ഹെഡ്‍വര്‍ക്‍സ് ഡാം പുതിയ പാലം തയ്യാര്‍

munnar

അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന മൂന്നാര്‍ ഹെഡ്‍വർക്‍സ് ഡാം പാലം

വെബ് ഡെസ്ക്

Published on Apr 15, 2026, 12:15 AM | 1 min read

മൂന്നാർ

മൂന്നാര്‍ ഹെഡ്‍വര്‍ക്‍സ് ഡാം പുതിയ പാലം നിര്‍മാണം അതിന്റെ അന്തിമഘട്ടത്തില്‍. ആഴ്‍ചകള്‍ക്കുള്ളില്‍ നാടിന് സമര്‍പ്പിക്കപ്പെടാനൊരുങ്ങുകയാണ് പാലം. മൂന്നാറിന്റെ പ്രകൃതിക്കനുസരിച്ച് കൊച്ചി– ധനുഷ്ക്കോടി ദേശീയപാതയിൽ രാമസ്വാമി അയ്യർ ഹെഡ് വർക്ക്സ് ഡാമിന് സമീപത്ത് മുതിരപ്പുഴയാറിന് കുറുകെ ബജറ്റ് ഫണ്ട് ഉപയോഗിച്ചാണ് പുതിയ പാലം നിർമിച്ചത്. അഞ്ചുകോടി രൂപയായിരുന്നു നിർമാണത്തിന് വകയിരുത്തിയിരുന്നത്. എന്നാൽ നിർമാണം ആരംഭിച്ചതോടെ കൂടുതൽ തുക വേണ്ടിവന്നു. അഡ്വ. എ രാജ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് 6.80 കോടി രൂപയായി തുക വർധിപ്പിച്ചു. വിനോദസഞ്ചാര കേന്ദ്രമായ പോതമേട് വ്യൂ പോയിന്റിലേക്ക് ഹെഡ്‍വർക്‍സ് ഡാമിന് മുകളിലൂടെ വേണം പോകാൻ. നിലവില്‍ ചെറിയ വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്. പുതിയ പാലം തുറക്കുന്നതോടെ കുരുക്കിൽപ്പെടാതെ വലിയ വാഹനങ്ങൾക്ക് ഹൈറേഞ്ച് ക്ലബ്‌ വഴി മൂന്നാർ ടൗണിലേക്കും ദേവികുളം, ലാക്കാട് ഗ്യാപ് തുടങ്ങിയ കേന്ദ്രങ്ങളിലേക്കും പോകാനാകും. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പോതമേട്ടിലേക്കും തുടർന്ന് കുഞ്ചിത്തണ്ണി, ബൈസൺവാലി, പൊട്ടൻകാട് വഴി അടിമാലി, കോതമംഗലം തുടങ്ങിയ ഇടങ്ങളിലേക്കും പോകാം. ദേശീയ പാതയിലുണ്ടാകുന്ന കുരുക്കിനും പരിഹാരമാകും. ആംബുലൻസ്, അഗ്നിരക്ഷാസേന വാഹനങ്ങള്‍ക്കും ഉപകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home