ad
Deshabhimani

ഗ്ലാസ് ബ്രിഡ്ജിലേക്ക് സ്വാഗതം

mnr

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിലെ ഗ്ലാസ് ബ്രിഡ്ജ്

avatar
പാട്രിക് വേഗസ്

Published on Apr 22, 2026, 12:30 AM | 1 min read

മൂന്നാർ

തെക്കിന്റ കശ്മീരായ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി മുതൽ ഗ്ലാസ് ബ്രിഡ്ജിൽ കയറാം. കൊച്ചി– ധനുഷ് ക്കോടി ദേശീയപാതയിൽ ദേവികുളം റോഡിൽ സ്ഥിതി ചെയ്യുന്ന ഡിടിപിസിയുടെ കീഴിലുള്ള മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിലാണ് മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. 3.60 കോടി രൂപ ചെലവഴിച്ചാണ് 34 മീറ്റർ നീളത്തിൽ നിർമാണം പൂർത്തിയാക്കിയത്. ഒരേ സമയം 30 പേർക്ക് ബ്രിഡ്ജിൽ പ്രവേശിക്കാം. മുതിർന്നവർക്ക് 250 രൂപയും കുട്ടികൾക്ക് 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വരൂ പൂന്തോട്ടത്തിലേക്ക് മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിലാണ് സന്ദർശകർക്കായി വിവിധങ്ങളായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. 1500 ലധികം പൂച്ചെടികളുടെ ശേഖരം ഉദ്യാനത്തിലുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കുന്നതിന് സൂപ്പർ റിയാലിറ്റി ഡോം തിയറ്റർ സജ്ജമാണ്. കണ്ണടകൾ ഉപയോഗിക്കാതെ 360 ഡിഗ്രിയിൽ അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ സഞ്ചാരികളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ഒരേസമയം 30 പേർക്കാണ് പ്രവേശനം. ഭയപ്പെടുത്തുന്നതും ത്രസിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ തിയേറ്ററിൽ ഒരുക്കിയിട്ടുണ്ട്. ആംഫി തീയറ്റർ, മൂസിക്കൽ ഫൗണ്ടൻ, ഫിഷ് സ്പ, ചെയർ മസാജ്, 16 ഡി തീയറ്റർ, കുട്ടികളുടെ പാർക്ക്, വാച്ച് ടവർ, കോഫി ഷോപ്പ്, സെൽഫി പോയിന്റ്, കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരം, കുട്ടികൾക്ക് സമയം ചെലവഴിക്കാൻ പ്രത്യേക വിനോധോപാദികൾ, എന്നിവയെല്ലാം ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home