ad
Deshabhimani

വരയാടുകളുടെ കണക്കെടുപ്പ് 24 മുതൽ

mnr
വെബ് ഡെസ്ക്

Published on Apr 21, 2026, 12:15 AM | 1 min read

മൂന്നാർ

ഇരവികുളത്തെ വരയാടുകളുടെ കണക്കെടുപ്പ് 24 മുതൽ 27 വരെ നടക്കും. കണക്കെടുപ്പിൽ പങ്കെടുക്കുന്നവർക്കുള്ള പരിശീലനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണ ഉദ്ഘാടനം ചെയ്തു. പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്‌ടർ പി പി പ്രമോദ് അധ്യക്ഷനായി. മൂന്നാർ ഡിഎഫ്ഒ, നോഡൽ ഓഫീസർമാർ, മാസ്റ്റർ ട്രെയിനേഴ്‌സ് എന്നിവർ പങ്കെടുത്തു. തമിഴ്‌നാട് സർക്കാരിന്റെ സഹകരണത്തോടെയാണ് സെൻസസ് നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കണക്കെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏഴ് ഗ്രൂപ്പുകളായാണ് കണക്കെടുപ്പ്‌ നടത്തുന്നത്. ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസർ, രണ്ട് ഇഡിസി വാച്ചർമാർ, രണ്ട് വളന്റിയർമാർ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ്. 27 ന് കണക്കെടുപ്പ് പൂർത്തിയാകും. സംഘം നൽകുന്ന കണക്കനുസരിച്ച് വരയാടുകളുടെ പൂർണ വിവരം ലഭിക്കും. വരയാടുകളുടെ പ്രജനനം മുൻനിർത്തി ഫെബ്രുവരി മുതൽ രണ്ട് മാസത്തേക്ക് രാജമല അടച്ചിരുന്നു. ഈ കാലയളവിൽ രാജമലയിൽ മാത്രം നൂറിലധികം പുതിയ കുഞ്ഞുങ്ങൾ ജനിച്ചതായി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home