ad
Deshabhimani

ദേശീയപാത നവീകരണം, റോഡിലേക്ക് മണ്ണിടിയുന്നു

munnar

കൊച്ചി–ധനുഷ്‍കോടി ദേശീയപാതയിൽ പഴയ മൂന്നാർ സെൻട്രൽ സ്റ്റോറിന് സമീപം കൽക്കെട്ട് തകർന്ന നിലയിൽ

വെബ് ഡെസ്ക്

Published on Jun 10, 2026, 12:15 AM | 1 min read

മൂന്നാർ

കൊച്ചി–ധനുഷ്‍കോടി ദേശീയപാത നവീകരണ ജോലികളുടെ ഭാഗമായി റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പഴയ മൂന്നാറിലുള്ള കണ്ണൻദേവൻ കമ്പനിയുടെ സെൻട്രൽ സ്‌റ്റോറിന് സമീപമാണ് മണ്ണിടിഞ്ഞത്. ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി സെൻട്രൽ സ്റ്റോറിന് ചേർന്നുള്ള സ്ഥലം എൻഎച്ച് ഏറ്റെടുത്തിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ കൽക്കെട്ടുകൾ തകർന്ന് റോഡിലേക്ക് പതിക്കുകയാണ്. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച സംരക്ഷണഭിത്തി നീക്കം ചെയ്‍തതാണ് മണ്ണിടിച്ചിൽ രൂക്ഷമാകാൻ കാരണം. പൊതുവേ തിരക്കേറിയ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം ഇതോടെ ദുഷ്കരമായി. കാലവർഷം ശക്തമായതോടെ മണ്ണിടിച്ചില്‍ സാധ്യതയേറെയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home